Srinagar Terrorist Attack;Hizbul Mujahideen Claims Responsibility

ശീനഗര്‍: ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തു. തിങ്കളാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഭീകരരെ നേരിടാന്‍ കൂടുതല്‍ സേന സ്ഥലത്തെത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ ശ്രീനഗറിലെ സദിബാലിലുള്ള പൊലീസ് സ്റ്റേഷനു സമീപത്തായിരുന്നു ആദ്യത്തെ ആക്രമണം. പൊലീസ് പാര്‍ട്ടിക്കിടെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. ഭീകരരുടെ ആക്രമണത്തില്‍ എഎസ്‌ഐ നസീര്‍ അഹമ്മദ്, കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ് എന്നിവര്‍ കൊല്ലപ്പെട്ടു.

തെംഗ്‌പൊര മേഖലയിലായിരുന്നു അടുത്ത ആക്രമണം നടന്നത്. ആക്രമണത്തില്‍ മുഹമ്മദ് സാദിഖ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ബട്ടമാലൂ പൊലീസ് ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്.

Top