ദില്ലി : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട നരഹത്യാ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ഹര്‍ജി സുപ്രീം കോടതി തള്ളി. വിചാരണ നടക്കേണ്ട കേസാണിതെന്ന് നിരീക്ഷിച്ച കോടതി, സാഹചര്യ തെളിവ് ,സാക്ഷി മൊഴികള്‍ എന്നിവ കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്നും വ്യക്തമാക്കി.
സുപ്രീംകോടതി കോടതി നിരീക്ഷണം വിചാരണയെ സ്വാധീനിക്കാന്‍ പാടില്ല. തെളിവുകള്‍ നിലനില്‍ക്കുമോ എന്ന് വിചാരണയില്‍ പരിശോധിക്കട്ടേയെന്നും കോടതി വ്യക്തമാക്കി. വേഗത്തില്‍ വാഹനം ഓടിച്ചത് നരഹത്യ ആകില്ലെന്നായിരുന്നും അതിനാല്‍ നരഹത്യ നില നില്‍ക്കില്ലെന്നുമായിരുന്നു വെങ്കിട്ടരാമന്റെ അഭിഭാഷകന്റെ വാദം. ഇത് പൂര്‍ണമായും കോടതി തള്ളിനേരത്തെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി അംഗീകരിച്ച് കൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കേസ് നിലനില്‍ക്കുമെന്ന് കേരള ഹൈക്കോടതി വിധിച്ചത്.