തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അഡ്വക്കേറ്റ് ഭാസുരേന്ദ്ര നായര്‍ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഹാജരാകുമെന്നാണ് വിവരം.
അതേസമയം ശ്രീറാം വെങ്കിട്ടരാമനെ തിങ്കളാഴ്ച സസ്‌പെന്‍ഡ് ചെയ്യും. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.പി. ലോക്നാഥ് ബെഹ്റ ചീഫ് സെക്രട്ടറി ടോം ജോസിന് കൈമാറി. തിങ്കളാഴ്ച മുഖ്യമന്ത്രി പരിശോധിക്കും.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ 48 മണിക്കൂര്‍ റിമാന്‍ഡിലായാല്‍ പ്രത്യേകിച്ച് ഉത്തരവില്ലെങ്കില്‍ത്തന്നെ സസ്‌പെന്‍ഷനിലാവുമെന്നാണ് ചട്ടം. പിന്നീട് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ് വേണം. ശ്രീറാമിനെ റിമാന്‍ഡുചെയ്തത് ശനിയാഴ്ച രാത്രിയോടെയാണ്.