തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിന് കാരണമായ കാര്‍ പരിശോധിക്കാന്‍ പൂനെയില്‍ നിന്നുള്ള സംഘം ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തും.
ഫോക്‌സ് വാഗണ്‍ കമ്പനി മാനുഫാക്ച്ചറിങ് യൂണിറ്റിലെ എന്‍ജിനീയര്‍മാര്‍ അടങ്ങിയ സംഘം ക്രാഷ് ഡേറ്റ അടക്കമുള്ളവ പരിശോധിക്കുവാനാണ് എത്തുന്നത്. ഇടിയുടെ ആഘാതം, എത്ര വേഗതയിലാണ് വാഹനം അപകടത്തില്‍പ്പെട്ടത്, ബ്രേക്ക് പ്രയോഗിച്ചതിന്റെ രീതി, ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ സംഘം പരിശോധിക്കും.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനം ഇടിച്ചു മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റയും വഫ ഫിറോസിന്റേയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.