പിആര്‍ഡി സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം

 

വ്യാജവാര്‍ത്തകളും സന്ദേശങ്ങളും തടയാനുള്ള പിആര്‍ഡി സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം. ആരോഗ്യവകുപ്പ് പ്രതിനിധിയായാണു ശ്രീറാമിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കൊലപാതക കേസില്‍ നിന്നും രക്ഷപെടാന്‍ വ്യാജരേഖകള്‍ ചമച്ചയാളിനെ തന്നെ വ്യാജവാര്‍ത്ത തടയാനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണ് പ്രതിഷേധം.

നടപടിയക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ സർക്കാരിന് കത്തു നല്‍കിയിട്ടുണ്ട്. യൂണിയന്റെ പരാതി തുടര്‍നടപടിക്കായി മുഖ്യമന്ത്രി പിആര്‍ഡിക്ക് കൈമാറി. ശ്രീറാം ഓടിച്ചിരുന്ന കാര്‍ ഇടിച്ച് കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച അദ്ദേഹത്തിനെതിരെ മാധ്യമ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെടുത്തത്.

 

Top