തിരുവനന്തപുരം: വൈരുധ്യാത്മക ഭൗതിക വാദം ഇപ്പോഴും പ്രസക്തമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. എം വി ഗോവിന്ദന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം എടുത്ത് വിവാദമാക്കി. ശബരിമല വിഷയത്തില്‍ പൊതുജനാഭിപ്രായം തേടുമെന്നും എസ്ആര്‍പി വ്യക്തമാക്കി.
അതേസമയം, വൈരുദ്ധ്യാത്മക ഭൗതികവാദം നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രായോഗികമല്ലെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തു വന്നിരുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായെന്നു ആരെങ്കിലും പറഞ്ഞാല്‍, അര്‍ത്ഥം മാര്‍ക്‌സിസം അപ്രസക്തമായി എന്നാണ് എന്ന് കാനം പ്രതികരിച്ചു. അതുകൊണ്ട് തന്നെ എംവി ഗോവിന്ദന്‍ അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.