വിജയ് ദേവരകൊണ്ടയും രഷ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഡിയര്‍ കോംറേഡ്. ചിത്രത്തില്‍ യുവനടി ശ്രുതി രാമചന്ദ്രനും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ദുല്‍ഖര്‍ ചിത്രം ഞാനിലൂടെയാണ് ശ്രുതി സിനിമാ അരങ്ങേറ്റം. പ്രേതത്തിലെ വേഷമാണ് ശ്രുതിയെ ശ്രദ്ധേയയാക്കിയത്. ഈ രണ്ടു ചിത്രങ്ങള്‍ക്കും പുറമേ സണ്‍ഡേ ഹോളിഡേ, ചാണക്യ തന്ത്രം എന്നീ ചിത്രങ്ങളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. നവാഗതനായ എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന നോണ്‍സെന്‍സാണ് ശ്രുതിയുടെ പുതിയ മലയാള ചിത്രം.
ഭരത് കമ്മയാണ് ഡിയര്‍ കോംറേഡ് സംവിധാനം ചെയ്യുന്നത്. ജസ്റ്റിസ് പ്രഭാകരനാണ് സംഗീതം. വിദ്യാര്‍ഥി നേതാവായാണ് വിജയ് ദേവരകൊണ്ട ചിത്രത്തിലെത്തുന്നത്. രഷ്മിക ഒരു ക്രിക്കറ്ററുടെ വേഷത്തിലാണ് എത്തുന്നത്. വിജയ് ദേവരകൊണ്ടയുടെ ടാക്‌സിവാല, നോട്ട എന്നീ ചിത്രങ്ങളാണ് റിലീസിനിരിക്കുന്നത്.