ചെന്നൈ: ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് ഭേദിച്ച് പണം വാരിയ രജനിയുടെ കബാലിയെ വെട്ടിനിരത്താന്‍ ബാഹുബലി-2 വരുന്നു.
റിലീസിന് മുന്‍പ് കബാലി സ്വന്തമാക്കിയത് 200 കോടിയാണെങ്കില്‍ ഇതിനകം തന്നെ ബാഹുബലി-2 മൂന്നൂറ് കോടി വാരിയതായാണ് റിപ്പോര്‍ട്ട്
കേരളാ റൈറ്റ് മാത്രം 10.5 കോടിക്കാണ് വിറ്റുപോയത്. കബാലിയാവട്ടെ മോഹന്‍ലാലിന്റെ ടീം വാങ്ങിയത് 8.5 കോടി രൂപക്കായിരുന്നു. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ബാഹുബലി 2 കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
കര്‍ണ്ണാടക,ആന്ധ്ര,തെലുങ്കാന എന്നിവിടങ്ങളിലെ വിതരണാവകാശം ലഭിക്കാന്‍ വിതരണക്കാര്‍ തമ്മില്‍ പട വെട്ടേണ്ട സാഹചര്യം വരെയുണ്ടായി.
ഹിന്ദി പതിപ്പിന് 100 മുതല്‍ 120 കോടിയും തെന്നിന്ത്യന്‍ റൈറ്റ് മൊത്ത വില്‍പ്പനയില്‍ 180 മുതല്‍ 200 കോടിയുമാണ് അന്തിമ വിലപേശലില്‍ ഉള്ളത്.
ഇതോടെ റിലീസിന് മുന്‍പ് തന്നെ 300 കോടിക്ക് മുകളില്‍ ബാഹുബലി -2 നേടും.
തെലുങ്ക്,ഹിന്ദി,തമിഴ് പതിപ്പുകളുടെ വിദേശ വിതരണാവകാശം 52 കോടി രൂപക്കാണ് കച്ചവടമായത്.
2017 ഏപ്രില്‍ 14ന് ദു:ഖ വെള്ളി ദിനത്തിലാണ് ബാഹുബലി -2 റിലീസ് ചെയ്യുന്നത്.
ബാഹുബലി 1 അവസാനിച്ചയിടത്ത് നിന്ന് സൂപ്പര്‍ എന്‍ട്രിയോടെ ആരംഭിക്കുന്ന ബാഹുബലി -2ല്‍ തന്റെ പ്രിയരാജാവിനെ കട്ടപ്പയെന്ന വിശ്വസ്തനായ പടനായകന്‍ പിന്നില്‍ നിന്ന് കുത്തി വീഴ്ത്തിയതിന്റെ ഉത്തരമാണ് അനാവരണം ചെയ്യുന്നത്. ഒപ്പം സിരകളെ ത്രസിപ്പിക്കുന്ന യുദ്ധത്തോടെയുള്ള പക വീട്ടലും ചിത്രത്തെ കുറിച്ച് പ്രതീക്ഷ നല്‍കുന്നതാണ്.
ഹോളിവുഡിനോട് കിടപിടിക്കുന്ന സാങ്കേതിക മികവോടെ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ബ്രഹ്മാണ്ഡ കാഴ്ചയാകും. ഇക്കാര്യത്തില്‍ നൂറ് ശതമാനവും ആത്മവിശ്വാസത്തിലാണ് സംവിധായകന്‍ എസ് എസ് രാജമൗലി.
പ്രഭാസാണ് നായകന്‍. തമന്ന, അനുഷ്‌ക ഷെട്ടി,രമ്യാ കൃഷ്ണന്‍, റാണാ ദഗ്ഗുപതി,സത്യരാജ്,നാസര്‍,രോഹിണി തുടങ്ങി പ്രമുഖരുടെ ഒരു വന്‍പട തന്നെയുണ്ട് ഈ വിസ്മയ ചിത്രത്തില്‍.