ഇംഗ്ലീഷ് ഹൊറര്‍ ചിത്രം ‘പാരനോര്‍മല്‍ പ്രോജക്ട്’ ട്രെയിലര്‍ പുറത്തിറങ്ങി. ക്യാപ്റ്റാരിയസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എസ്.എസ്. ജിഷ്ണുദേവ് സംവിധാനം ചെയ്ത ഒരു ഇംഗ്ലീഷ് ഹൊറര്‍ ചിത്രമാണ് ‘പാരനോര്‍മല്‍ പ്രൊജക്റ്റ്’. അമേരിക്കന്‍ ചലച്ചിത്ര കമ്പനിയായ ഡാര്‍ക്ക് വെബ് ഫിലിംസാണ് ചിത്രം റിലീസ് ചെയ്യുന്നത്. പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍സ് ആയ ആല്‍വിന്‍ ജോഷ്, സാം അലക്‌സ്, കാര്‍ത്തിക് രഘുവരന്‍, ക്രിസ്റ്റി ഫെര്‍ണാന്‍ഡോസ് എന്നിവരുടെ കേസ് ഡയറികളാണ് ഈ സിനിമയിലുടനീളം അവതരിപ്പിക്കുന്നത്. തികച്ചും വ്യത്യസ്തമായ പാറ്റേര്‍ണില്‍ ആണ് സിനിമയുടെ ആഖ്യാന ശൈലി. സൗത്ത് ഇന്ത്യ പശ്ചാത്തലമാക്കി വരുന്ന ഹൊറര്‍ സിനിമയില്‍ ഷാഡോ ഛായാഗ്രഹണമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഒഴിഞ്ഞ കോളേജ് കെട്ടിടത്തില്‍ എത്തുന്ന പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ അപ്രതീക്ഷിതമായ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പല യഥാര്‍ത്ഥ സംഭവങ്ങളുടെയും അടിസ്ഥാനത്തില്‍ ആണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.
സിനിമാറ്റോഗ്രഫി, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകന്‍ എസ് എസ് ജിഷ്ണു ദേവ് തന്നെയാണ്. ട്രെയിലര്‍ പശ്ചാത്തല സംഗീതം, സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത് എബിന്‍ എസ് വിന്‍സെന്റ് ആണ്. സ്‌നേഹല്‍ റാവു, ഗൗതം എസ് കുമാര്‍, അഭിഷേക് ശ്രീകുമാര്‍, സുനീഷ്, ശരണ്‍ ഇന്‍ഡോകേര, സുദര്‍ശനന്‍ റസ്സല്‍പുരം, ജലത ഭാസ്‌കര്‍, ചിത്ര, അവന്തിക, അമൃത് സുനില്‍, നൈതിക്, ആരാധ്യ, മാനസപ്രഭു, ഷാജി ബാലരാമപുരം, അരുണ്‍ എ ആര്‍, റ്റി സുനില്‍ പുന്നക്കാട്, സുരേഷ് കുമാര്‍, ചാല കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സിനിമയുടെ സൗണ്ട് ഡിസൈന്‍ കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീ വിഷ്ണു ജെ എസ് ആണ് . പശ്ചാത്തല സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് സൗരവ് സുരേഷ്. ജമ്പ് സ്‌കെയര്‍ ധാരാളം ഉള്ള ഈ സിനിമയില്‍ സ്‌പെഷ്യല്‍ മേയ്ക്കപ്പ് ചെയ്തിരിക്കുന്നത് ഷൈനീഷ എം എസ് ആണ്. സിനിമയുടെ കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് റ്റി സുനില്‍ പുന്നക്കാട് ആണ്. പബ്ലിസിറ്റി ഡിസൈന്‍ കൈകാര്യം ചെയ്തിരിക്കുന്നത് വിനില്‍ രാജ്, സ്പ്‌ളെന്‍ഡിഡ് ഒലയോ, പ്രജിന്‍ വി കെ എന്നിവര്‍ ചേര്‍ന്നാണ്. പി ആര്‍ ഓ അജയ് തുണ്ടത്തില്‍.