SSLC; Abdurabb pressmeet

തിരുവനന്തപുരം:എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജയ ശതമാനം കുറഞ്ഞത് മോഡറേഷന്‍ ഇല്ലാതാക്കിയതു കൊണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്. മികച്ച രീതിയില്‍ ഫലപ്രഖ്യാപനം നടത്തിയതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതീവ ജാഗ്രതയോടെയാണ് തയ്യാറെടുപ്പുകള്‍ നടന്നത്.വിജയ ശതമാനം കുറഞ്ഞെങ്കിലും കൂടുതല്‍ പേര്‍ ഉയര്‍ന്ന ഗ്രേഡ് നേടിയെന്നും റബ് അവകാശപ്പെട്ടു.96.59 ശതമാനമാണ് ഇക്കൊല്ലത്തെ വിജയം. കഴിഞ്ഞ തവണത്തേക്കാള്‍ രണ്ട് ശതമാനത്തിന്റെ കുറവ്. 98.57 ശതമാനനം കുട്ടികള്‍ കഴിഞ്ഞ വര്‍ഷം എസ് എസ്.എല്‍.സി പരീക്ഷ പാസായിരുന്നു.

1207 സ്‌കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം നേടാന്‍ കഴിഞ്ഞു. ഉയര്‍ന്ന വിജയം പത്തനംതിട്ടയിലും വിജയ ശതമാനം കുറവ് വയനാട്ടിലുമാണ്.23 മുതല്‍ 27 വരെയാണ് സേ പരീക്ഷ.4,74,289 പേരാണ് ഇത്തവണ റെഗുലര്‍ സ്‌കീമില്‍ പരീക്ഷയെഴുതിയത്.

Top