പുതുക്കിയ തീയതിയായി; എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മെയ് 26 മുതല്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്നു മാറ്റിവച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള തീയതികള്‍ പ്രഖ്യാപിച്ചു. മെയ് 26 മുതല്‍ മൂന്നുദിവസമായിരിക്കും പരീക്ഷ. വിദ്യാഭ്യാസ വകുപ്പ് കൃത്യമായ ടൈംടോബിള്‍ പുറത്തിറക്കിയിട്ടുണ്ട്.

മേയ് 26ന് കണക്ക്, 27ന് ഫിസിക്‌സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എല്‍സി പരീക്ഷകളുടെ ക്രമം. ഉച്ചക്കഴിഞ്ഞാണ് പരീക്ഷകള്‍. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍ 30 വരെ രാവിലെ നടത്തും.

സാമൂഹിക അകലം പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നത്.

കേരള സര്‍വകലാശാലയുടെ അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഈ മാസം 21ന് ആരംഭിക്കും. വിദൂര വിദ്യാഭ്യാസം വഴിയുള്ള ബിരുദ കോഴ്‌സുകളുടെ അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷ മേയ് 28ന് തുടങ്ങുമെന്നും സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Top