തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അവസാനം നടത്താന്‍ തീരുമാനമായി. ഏപ്രില്‍ 10ന് അവസാനിക്കുന്ന രീതിയിലാകും പരീക്ഷ.
കാലവര്‍ഷക്കെടുതിയില്‍ നിരവധി ദിവസങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നതിനാല്‍ വേണ്ടത്ര അധ്യയന ദിവസങ്ങള്‍ ലഭിക്കാത്തതിനാലാണ് പുതിയ തീരുമാനം. സാധാരണ ഗതിയില്‍ മാര്‍ച്ച് ആദ്യവാരമാണ് എസ്എസ്എല്‍സി പരീക്ഷ.
അന്തിമ തീരുമാനം എടുക്കാന്‍ ഡിപിഐ യുടെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും.