എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ; പ്രോട്ടോകോള്‍ പാലിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയര്‍ക്ടര്‍.

ഐടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് 5 മുതല്‍ ആരംഭിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നടപ്പാക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയര്‍ക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം,സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹയര്‍ സെക്കന്ററി പ്രായോഗിക പരീക്ഷകള്‍ മാറ്റിവെച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം.

 

Top