തിരുവനന്തപുരം: ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്ന് എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. ഈ മാസം 30 ന് വീണ്ടും പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.
വരുന്ന വ്യാഴാഴ്ച ഉച്ചക്ക് 1.30 നാണ് പരീക്ഷ. കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ സംബന്ധിച്ച ആക്ഷേപം പരിശോധിക്കാന്‍ വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനമായത്.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. എന്നാല്‍ ഈ ദിവസം വാഹന പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ വിദ്യാര്‍ഥികളെ ഇത് ബാധിക്കുമെന്ന് ആശങ്കയുണ്ട്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തയ്യാറാക്കിയ മോഡല്‍ ചോദ്യപേപ്പറുമായി, എസ്എസ്എല്‍സി കണക്ക് പരീക്ഷാ ചോദ്യപേപ്പറിന് ഏറെ സാമ്യമുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് പരീക്ഷാ ഭവന്‍ ജോയിന്റ് കമ്മീഷണറെ നിയോഗിച്ചിരുന്നു. കണക്കു പരീക്ഷ കുട്ടികളെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു.