തിരുവനന്തപുരം: സ്വകാര്യസ്ഥാപനത്തിന്റെ ചോദ്യപേപ്പര്‍ മാതൃകയില്‍ എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകനെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം.
നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസിനെ വിദ്യാഭ്യാസ മന്ത്രി ചുമതലപ്പെടുത്തി.
പ്രാഥമികമായി സസ്‌പെന്‍ഡ് ചെയ്യാനും വിശദ അന്വേഷണത്തിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കാനുമാണ് നിര്‍ദേശം നല്‍കിയത്.
പുനപരീക്ഷ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള മുപ്പതാം തീയതി മോട്ടോര്‍ വാഹന പണിമുടക്കാണ്.