തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം മേയ് 26 മുതല്‍ 30 വരെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷ നടത്താന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി വൈകിയാണ് ലഭിച്ചതെന്നും ഇതുകൊണ്ടാണ് നേരത്തെ ചില തടസ്സങ്ങള്‍ നേരിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്‍ടെന്റ്മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകില്ല. പകരം സംവിധാനം വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരീക്ഷയ്ക്ക് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതാനുള്ള സൗകര്യവും ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രത്യേകമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
∙ എസ്എസ്എൽസി പരീക്ഷാ തീയതികൾ (ഉച്ചകഴിഞ്ഞ് 1.45-4.30)
മേയ് 26 – കണക്ക്
മേയ് 27 – ഫിസിക്സ്
മേയ്28 – കെമിസ്ട്രി
∙ പ്ലസ് വൺ
മേയ് 26 – എന്റർപ്രണർഷിപ് ഡവലപ്മെന്റ് (വിഎച്ച്എസ്ഇ–രാവിലെ)
മേയ്27 – മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, സംസ്കൃത സാഹിത്യം (രാവിലെ)
മേയ് 28 – എക്ണോമിക്സ്
മേയ്29 – ഫിസിക്സ്, ഫിലോസഫി, ഇംഗ്ലിഷ്, ലിറ്ററേച്ചർ, സോഷ്യോളജി (രാവിലെ)
മേയ്30 – കെമിസ്ട്രി, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രപോളജി
∙ പ്ലസ് ടു
മേയ് 26 – എന്റർപ്രണർഷിപ് ഡവലപ്മെന്റ് (വിഎച്ച്എസ്ഇ–രാവിലെ)
മേയ്27 – ബയോളജി, ജ്യോഗ്രഫി, സംസ്കൃത ശാസ്ത്രം, ഇക്കണോമിക്സ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലിഷ്, സ്റ്റാറ്റിസ്റ്റിക്സ്, പാർട്ട് 3 ലാംഗ്വേജസ്
മേയ് 28 – ബിസിനസ് സ്റ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക് സർവീസ് ടെക്നോളജി, ഇലക്ട്രോണിക് സിസ്റ്റംസ്
മേയ് 29 – ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി ആന്റ് കൾച്ചർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹോം സയൻസ്, കംപ്യൂട്ടർ സയൻസ്
മേയ് 30 – കണക്ക്, പൊളിറ്റിക്കൽ സയൻസ്, ജേണലിസം