തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഈ വര്‍ഷം 96.59 ശതമാനത്തിന്റെ വിജയം. കഴിഞ്ഞ വര്‍ഷം 98.57 ആയിരുന്നു വിജയശതമാനം. മാര്‍ക്ക് യഥേഷ്ടം നല്‍കിയതാണ് ശതമാനം ഉയരാന്‍ കാരണമെന്ന് പരക്കെ ആക്ഷേപം ഉണ്ടായതിനെ തുടര്‍ന്ന് ഇത്തവണ മൂല്യനിര്‍ണയം കര്‍ശനമാക്കിയതാണ് വിജയശതമാനം കുറയാന്‍ കാരണം. കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും അധികം നല്‍കിയ അഞ്ച് മാര്‍ക്ക് ഇത്തവണ ഒഴിവാക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി പി.കെ.മൊഹന്തിയാണ് ഫലം പ്രഖ്യാപിച്ചത്.
എസ്.എസ്.എല്‍.സി ഫലം ലഭിക്കുന്ന വെബ്‌സെറ്റുകള്‍
www.result.kerala.gov.in,
www.results.itschool.gov.in,
www.result.itschool.gov.in,
www.keralapareekshabhavan.in,
www.results.kerala.nic.in
സിറ്റിസണ്‍സ് കാള്‍ സെന്റര്‍ മുഖേന 155300 (ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈനില്‍നിന്ന്), 0471155300 (ബി.എസ്.എന്‍.എല്‍ മൊബൈലില്‍നിന്ന്), 0471 2335523, 0471 2115054, 0471 2115098 (മറ്റ് മൊബൈലുകളില്‍നിന്ന്) എന്നീ നമ്പറുകളില്‍ ഫലം ലഭിക്കും. saphalam 2016 ആപ്‌ളിക്കേഷന്‍ വഴി ഫലവും വിശകലനവും മൊബൈല്‍ ഫോണില്‍ ലഭിക്കും. ഐ.വി.ആര്‍ സൊല്യൂഷന്‍ ഐ.ടി സ്‌കൂള്‍ പ്രോജക്ടിന്റെ സംസ്ഥാന ഓഫിസില്‍ ഒരേസമയം 30 പേര്‍ക്കും 14 ജില്ലാ ഓഫിസുകളിലും ടെലിഫോണ്‍ മുഖേന ഫലം അറിയാം. എസ്.എം.എസ് മുഖേന ഫലം ലഭിക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോ TS