st.teresa’s college Ernakulam-eletion-digital poling

കൊച്ചി: ഡിജിറ്റല്‍ പോളിങ്ങിലൂടെയുള്ള സംസ്ഥാനത്തെ ആദ്യ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തി സെന്റ് തെരേസാസ് കോളേജ്.

കോളേജിലെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ത്ഥികളായ രേവതി അനില്‍കുമാര്‍,കെ ശരണ്യ,നിഖില ജോജു എന്നിവര്‍ അദ്ധ്യാപകരായ സംഗീത ചന്ദ്രന്‍, രാജീസ് പിള്ള എന്നിവരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ സാങ്കേതിക വിദ്യയിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.

സെന്റ് തെരേസാസിന്റെ മാതൃക ഇനി മറ്റ് കോളേജുകളും പിന്‍തുടര്‍ന്നാല്‍ അത് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് ഏറെ സഹായകരമാവുമെന്നാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചൂണ്ടിക്കാട്ടുന്നത്.

ഡിജിറ്റല്‍ പോളിങ്ങിലൂടെയുള്ള പ്രഥമ തിരഞ്ഞെടുപ്പില്‍ ഡോണ ഡെന്നിയെ കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികള്‍; ശ്രീലക്ഷ്മി രഘുനാഥ് (വൈസ് ചെയര്‍പേഴ്‌സണ്‍), അച്ചു ഉമ്മന്‍,റാനിയ ഷംസുദ്ദിന്‍ (യുയുസിമാര്‍), അനഘ മേരി വര്‍ഗ്ഗീസ് (ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി), അലീഷ ചാള്‍സ് (മാഗസിന്‍ എഡിറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Top