എസ്‌എസ്സി പരീക്ഷാപേപ്പര്‍ ചോര്‍ച്ച : കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്

supreame court

ന്യൂഡല്‍ഹി : സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. മാര്‍ച്ച് 19 ന് മുന്‍പ് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ഫെബ്രുവരി 17 മുതല്‍ 21 വരെ നടന്ന പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്.

കംമ്പൈന്‍ഡ് ഗ്രാജുവൈറ്റ് ലെവല്‍ ടെസ്റ്റിന്റെ ചോദ്യപേപ്പര്‍ ചോര്‍ന്നതായുള്ള ആരോപണം വിവാദമായതോടെ പരീക്ഷ എസ്എസ്സി റദ്ദാക്കുകയും ചെയ്തിരുന്നു.

നേരത്തെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മാര്‍ച്ച് അഞ്ചിന് സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആഴ്ചകള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

Top