ഗാസിയാബാദില്‍ ജനങ്ങളുടെ മുന്‍പില്‍വെച്ച് യുവതിയെ വെട്ടികൊലപ്പെടുത്തി

GFAZIYABAD

ഗാസിയബാദ്: ഡല്‍ഹിക്ക് സമീപം 22കാരിയെ യുവാവ് വെട്ടി കൊലപ്പെടുത്തി. യുവതി താമസിക്കുന്ന മോദി നഗറില്‍ ബുധനാഴ്ചയാണ് സംഭവം. ജനങ്ങളുടെ മുന്‍പില്‍വെച്ചാണ് സചിന്‍ ശര്‍മ എന്ന യുവാവ് മൃഗീയമായ കൊലപാതകം നടത്തിയത്.

കഴിഞ്ഞ ദിവസം മോദി നഗറിലെ ചന്തയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ റെയില്‍വേ ക്രോസിങ്ങില്‍ വെച്ചാണ് യുവാവ് ആക്രമിച്ചത്. കഴുത്തിലും നെഞ്ചിലും വയറ്റിലും ആഴത്തില്‍ മുറിവേറ്റ യുവതി സംഭവ സ്ഥലത്തുവെച്ച് മരണപ്പെട്ടു.

കൃത്യം നിര്‍വഹിച്ച ശേഷം സചിന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. യുവതിയുടെ വിവാഹം കഴിഞ്ഞത് ഒരു വര്‍ഷം മുന്‍പാണ്. യുവതിയുടെ വിവാഹത്തിന് ശേഷം സചിന്‍ ശര്‍മ്മ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് വിവരം.

ഫെബ്രുവരി 12ന് തോക്കിന്റെ ചിത്രം യുവതിക്ക് അയച്ചു കൊടുക്കുകയും വധഭിഷണി മുഴക്കുകയും ചെയ്തിരുന്നു. വിവാഹിതയായ യുവതിയെ ശല്യം ചെയ്ത പരാതിയില്‍ ഒരാഴ്ച മുന്‍പ് സചിന്‍ ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി നാലു ദിവസത്തിന് ശേഷമാണ് ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയത്.

Top