ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പാക്ക് മന്ത്രി സി.എച്ച്.ഫവാദ് ഹുസൈന്‍. മുത്തച്ഛനെ പോലെ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ രാഹുലിനാകണമെന്ന് അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈന്‍ ട്വിറ്ററിലൂടെയാണ് രാഹുലിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
Biggest problem of your politics is Confusion, take a stance closer to reality, stand tall like your great great grandfather who is a symbol of Indian Secularism and liberal thinking , “ye daaġh daaġh ujālā ye shab-gazīda sahar
vo intizār thā jis kā ye vo sahar to nahīñ”.. https://t.co/ufP518Ep83— Ch Fawad Hussain (@fawadchaudhry) August 28, 2019
ആശയകുഴപ്പമാണ് രാഹുലിന്റെ രാഷ്ട്രീയത്തിന്റെ പ്രധാനപ്രശ്നം. യാഥാര്‍ത്ഥ്യം മനസ്സിലാക്കി അതിനോടൊപ്പം നില്‍ക്കണം. ഇന്ത്യന്‍ മതേതരത്വത്തിന്റേയും പുരോഗമന ചിന്താഗതിയുടേയും അടയാളമായിരുന്ന താങ്കളുടെ മുത്തച്ഛനെ പോലെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും ഫവാദ് ഹുസൈന്‍ ട്വീറ്റില്‍ കുറിച്ചു.
ഇന്ന് രാവിലെയാണ് രാഹുല്‍ ട്വിറ്ററിലൂടെ പാക്കിസ്ഥാനെതിരെ വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാരിനോട് എനിക്ക് പലവിഷയങ്ങളിലും എതിര്‍പ്പുണ്ട് എന്നത് ശരിയാണ്. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും അതില്‍ പാക്കിസ്ഥാനടക്കം ആരും ഇടപെടേണ്ടതില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള ഭീകരതയുടെ പ്രധാന പിന്തുണക്കാരായി അറിയപ്പെടുന്ന പാക്കിസ്ഥാനാണ് കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതെന്നും രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.