വിധു വിന്‍സെന്റ് ചിത്രം ‘സ്റ്റാന്റ് അപ്പ്‌’ നവംബറില്‍ തിയേറ്ററുകളിലെത്തും

വിധുവിന്‍സെന്റ് ചിത്രം ‘സ്റ്റാന്റ് അപ്പ്‌ ‘ നവംബറില്‍ തിയേറ്ററുകളിലെത്തും. രജീഷാ വിജയനും നിമിഷാ സജയനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സ്റ്റാന്റ് അപ്പ്‌ കോമഡി ചെയ്യുന്ന കീര്‍ത്തി എന്ന കഥാപാത്രത്തേയാണ് നിമിഷ അവതരിപ്പിക്കുന്നത്. കീര്‍ത്തിയുടേയും സുഹൃത്തുക്കളുടെയും സൗഹൃദത്തിനിടയില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമ അനാവരണം ചെയ്യുന്നത്.

ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ടീസര്‍ ലോഞ്ചിംഗ് ഒക്ടോബര്‍ ആദ്യവാരം നടക്കും. ഉമേഷ് ഓമനക്കുട്ടന്റെ തിരക്കഥയിലൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിന്‍ തോമസിന്റെതാണ്.

ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗും വര്‍ക്കി സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു . കവയിത്രി ബിലു പദ്മിനി നാരായണന്‍ ആദ്യമായി സിനിമക്കായി വരികളെഴുതുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

അര്‍ജുന്‍ അശോക്, പുതുമുഖ താരം വെങ്കിടേശ്, സീമ, നിസാര്‍ സേഠ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യാ ഗോപിനാഥന്‍ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

Top