Standing with UDF Says Rajan Babu

കൊച്ചി: താന്‍ യു.ഡി.എഫില്‍ ഉറച്ചു നില്‍ക്കുമെന്ന് ജെ.എസ്.എസ് നേതാവ് എ.എന്‍.രാജന്‍ ബാബു പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം ആലുവ പൊലീസ് സ്റ്റേഷനില്‍ ജാമ്യം എടുക്കാന്‍ പോയത് ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താനിപ്പോഴും യു.ഡി.എഫിന്റെ കൂടെയാണ്. യു.ഡി.എഫിന് എസ്.എന്‍.ഡി.പിയുമായി ബന്ധമില്ലെങ്കില്‍ തനിക്കും ബന്ധമില്ല. എന്നാല്‍,യു.ഡി.എഫും വെള്ളാപ്പള്ളിയും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായി താന്‍ കരുതുന്നില്ല. വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയോടുള്ള നിലപാട് എന്താണെന്ന് യു.ഡി.എഫ് വ്യക്തമാക്കണമെന്നും രാജന്‍ബാബു ആവശ്യപ്പെട്ടു.

Top