ഐപിഎല്‍, ബിസിസിഐ ആഭ്യന്തര സീസണുകളില്‍ പിടിമുറുക്കി സ്റ്റാര്‍ ഇന്ത്യ

ന്യൂഡെല്‍ഹി:ഐപിഎല്ലിന്റെയും ബിസിസിഐ ആഭ്യന്തര സീസണിന്റെയും (2018-19) ഓഡിയോ-വിഷ്വല്‍ പ്രൊഡക്ഷന്‍ റൈറ്റ്‌സ് സ്വന്തമാക്കി സ്റ്റാര്‍ ഇന്ത്യ. കരാറിന്റെ തുക ബിസിസിഐ വ്യക്തമാക്കിയില്ലെങ്കിലും കരാര്‍ ലഭിച്ചത് സ്റ്റാര്‍ ഇന്ത്യയ്ക്കാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

ആവശ്യമെങ്കില്‍ കരാര്‍ കാലാവധി ഐപിഎല്‍ സീസണ്‍ 2020 വരെ നീട്ടാവുന്നതാണെന്നുമാണ് അറിയുന്നത്.

കഴിഞ്ഞ വര്‍ഷമാണ് അടുത്ത അഞ്ച് വര്‍ഷത്തെക്ക് ഐപിഎലിന്റെ ടെലിവിഷന്‍, ഡിജിറ്റല്‍ അവകാശങ്ങള്‍ 16347.50 കോടി രൂപയ്ക്ക് സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത്. സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്‌സ് ഇന്ത്യ, ഫേസ്ബുക്ക് എന്നിവരെ പിന്തള്ളിയാണ് അന്ന് സ്റ്റാര്‍ ഇന്ത്യ നേട്ടം സ്വന്തമാക്കിയത്.

Top