ഐഎസ്എല്‍ന്റെ പരിഗണന ഐലീഗിന് കിട്ടുന്നില്ല; സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരേ പരാതി

രാധകരെ ആവേശത്തിലാഴ്ത്തുന് തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ച് മുന്നേറുകയാണ് ഐലീഗ്. ഐലീഗിലെ ഓരോ മത്സരങ്ങള്‍ക്ക് ശേഷവും തുടക്കത്തിലുണ്ടായിരുന്നതിനേക്കാളും ആരാധകരും പേരും പ്രശസ്തിയും ഏറി വരുകയാണ്. എന്നാല്‍ ഐലീഗ് ടീമുലള്‍ക്കിടയില്‍ നിന്ന് ഇപ്പോള്‍ ഒരു പരാതി ഉയര്‍ന്നു വരുന്നുണ്ട്. മറ്റാരെയും കുറിച്ചല്ല ലീഗിന്റെ ടെലിവിഷന്‍ സംപ്രേക്ഷകരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരേയാണ് അവര്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.

സ്റ്റാര്‍ ഗ്രൂപ്പ് ഐലീഗ് സംപ്രേക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നാണ് മിനെര്‍വ പഞ്ചാബ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, റിയല്‍ കാഷ്മീര്‍ എഫ്‌സി ക്ലബുകളുടെ ആരോപണം. അവര്‍ പരാതി അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന് നല്കുകയും ചെയ്തു. രഞ്ജി ട്രോഫിയിലെ അപ്രധാനമായ മത്സരങ്ങള്‍ പോലും എച്ച്ഡി നിലവാരത്തിലാണ് സ്റ്റാര്‍ കാണിക്കുന്നത്. എന്നിട്ടു പോലും ഇത്രധികം പ്രേക്ഷകര്‍ ഉള്ള ഐലീഗ് മത്സരങ്ങള്‍ തീരെ ക്വാളിറ്റിയില്ലാതെ മൊബൈല്‍ ക്യാമറയിലെന്ന പോലെയാണ് സംപ്രേക്ഷണം ചെയ്യുന്നതെന്ന് മിനെര്‍വ ഉടമ രഞ്ജിത്ത് ബജാജ് പറയുന്നു.

ഐഎസ്എല്‍ സംപ്രേക്ഷണം ചെയ്യുന്നത് എച്ച്ഡി ക്വാളിറ്റിയിലാണ് എന്നിട്ട് അതേ ചുവട് പിടിച്ചുള്ള മത്സരമായ ഐലീഗ് സ്റ്റാന്‍ഡേര്‍ഡ് ഡെഫിനിഷനിലാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് കാണിക്കുന്മതെന്നും അദ്ദേഹം ആരോപിച്ചു. ഐലീഗിനെ വകവരുത്തി ഐഎസ്എല്ലിനെ വളര്‍ത്താന്‍ അസോസിയേഷന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിന് പിന്നാലെയാണ് പുതിയ ആരോപണം ഉയര്‍ന്നു വരുന്നത്.

Top