2024 ഐപിഎല്‍ താര ലേലത്തില്‍ ‘സ്റ്റാര്‍’ ആയി മാറിയ സ്റ്റാര്‍ക്ക് ചരിത്രം സൃഷ്ടിച്ചിരുന്നു. 24.75 കോടിയുടെ റെക്കോര്‍ഡ് തുകയ്ക്കാണ് ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക കൂടിയാണിത്.
ടൂര്‍ണമെന്റില്‍ ഒരു പന്തിന് സ്റ്റാര്‍ക്കിന്റെ വില എത്രയാണെന്ന് നോക്കാം. ഒരു മത്സരത്തില്‍ നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയാല്‍ 24 പന്തുകളാണ് സ്റ്റാര്‍ക് എറിയുക. 14 മത്സരങ്ങളില്‍ നിന്നാകെ 336 പന്തുകള്‍. അങ്ങനെ കണക്കാക്കിയാല്‍ ഒരു പന്തെറിയാന്‍ കൊല്‍ക്കത്ത സ്റ്റാര്‍ക്കിനായി ചിലവാക്കുക 7.36 ലക്ഷം രൂപയാണ്. സ്റ്റാര്‍ക്കിന്റെ ഒരു ഓവറിനായി ചിലവാക്കുന്നത് 44 ലക്ഷവും.ലേലത്തില്‍ വന്‍ തുക നേടിയതിന് ശേഷം പിന്മാറി ചരിത്രമുള്ളതിനാല്‍ എല്ലാ കണ്ണുകളും സ്റ്റാര്‍ക്കിലാണ്. കൂടാതെ ഭീമമായ തുക മുടക്കി താരത്തെ ടീമിലെത്തിക്കുമ്പോള്‍ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷകളും അത്രമേല്‍ ഉണ്ടാകും. താരത്തിന് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.
ഗുജറാത്ത് ടൈറ്റന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് താരത്തിനായി പോരടിച്ചത്. ലേലം 20 കോടി കടന്നതോടെ ജിടിക്ക് തലകുനിക്കേണ്ടി വന്നു. 24.75 കോടിക്ക് സ്റ്റാര്‍ക്കിനെ കെകെആര്‍ റാഞ്ചി. 2018 ലും കെകെആറിന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാല്‍ പിന്നീട് പിന്മാറി. ഐപിഎല്ലില്‍ സജീവമല്ലാതിരുന്ന സ്റ്റാര്‍ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി രണ്ട് സീസണുകള്‍ മാത്രമാണ് കളിച്ചത് എന്നതും ശ്രദ്ധേയമാണ്.