മധുര: വൈദ്യുതിയും ജീവനക്കാരെയും ആവശ്യപ്പെട്ട് വിവാദ സ്ഥാപനമായ വേദാന്ത ഗ്രൂപ്പിന്റെ സ്റ്റാര്‍ലൈറ്റ് ഫാക്ടറി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തൂത്തുക്കുടിയിലെ ഫാക്ടറിയില്‍ സള്‍ഫ്യൂരിക് ആസിഡ് ശേഖരിച്ചിരുന്ന പ്ലാന്റില്‍ കഴിഞ്ഞ ദിവസം ചോര്‍ച്ച കണ്ടെത്തിയിരുന്നു. ചോര്‍ച്ച പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥരെ പ്ലാന്റില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്നും ഇതിനാവശ്യമായ വൈദ്യുതി ലഭ്യമാകണമെന്നും ആവശ്യപ്പെട്ടാണ് വേദാന്ത ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
തൂത്തുക്കുടി പ്രക്ഷോഭത്തെ തുടര്‍ന്ന് പ്ലാന്റ് അടച്ചു പൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് സുരക്ഷ മുന്‍ കരുതലുകള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു. പ്ലാന്റിനെതിരായ പ്രക്ഷോഭത്തിനിടെ പൊലീസ് നടത്തിയ വെടിവെയ്പില്‍ 13 പേര്‍ കൊല്ലപ്പെടുകയും 102 പേര്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.