മുംബൈ: വ്യാപാര ആഴ്ചയിലെ ആദ്യദിവസം ഓഹരി വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. സെന്‍സെക്‌സ് 124 പോയന്റ് ഉയര്‍ന്ന് 54,401ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തില്‍ 16,283ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളില്‍ പ്രതിഫലിച്ചത്.
ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഡോ.റെഡ്ഡീസ് ലാബ്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, നെസ് ലെ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ്.
ശ്രീ സിമെന്റ്‌സ്, ആസ്ട്ര സെനക ഫാര്‍മ, ബെല്‍റാംപുര്‍ ചിനി മില്‍സ്, കെംകോണ്‍ സ്‌പെഷാലിറ്റി കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ്, എംആര്‍എഫ് തുടങ്ങിയ കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്