ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 111 പോയന്റ് നേട്ടത്തില്‍ 58,408ലും നിഫ്റ്റി 28 പോയന്റ് ഉയര്‍ന്ന് 17,406ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി, ഐടിസി, എച്ച്‌സിഎല്‍ ടെക്, ടെക്മഹീന്ദ്ര, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

എന്‍ടിപിസി, അള്‍ട്രടെക് സിമെന്റ്‌സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. പ്രതികൂലമായ ആഗോള ഘടകങ്ങളെ അതിജീവിച്ചാണ് സൂചികകളില്‍ നേട്ടം തുടരുന്നത്.

രാജ്യത്തെ സമ്പദ്ഘടനയിലെ ഉണര്‍വാണ് സൂചികകളില്‍ പ്രതിഫലിച്ചത്. എന്നിരുന്നാലും വ്യാപാര ദിനത്തിലുടനീളം കനത്ത ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത.വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസം 589 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞപ്പോള്‍ ആഭ്യന്തര നിക്ഷേപകര്‍ 547 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും ചെയ്തു.

 

Top