ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,850 കടന്നു. ആഗോള വിപണികളിലെ നേട്ടവും മൂഡീസ് രാജ്യത്തെ റേറ്റിങ് ഉയര്‍ത്തിയതുമാണ് വിപണിയെ സ്വാധീനിച്ചത്.

സെന്‍സെക്‌സ് 88.86 പോയന്റ് ഉയര്‍ന്ന് 59,833.74 ലും നിഫ്റ്റി 47.20 പോയന്റ് ഉയര്‍ന്ന് 17,869 ലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ്ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, ടാറ്റാസ്റ്റീല്‍, ആക്‌സിസ്ബാങ്ക്, മാരുതി, ടിസിഎസ്, ഏഷ്യന്‍പെയിന്റ്, സണ്‍ഫാര്‍മ, ടൈറ്റാന്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.

എല്‍ആന്‍ഡ്ടി, ഐടിസി, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. സെക്ടറല്‍ സൂചികകളില്‍ ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, ഫാര്‍മ, പൊതുമേഖല ബാങ്ക് എന്നിവയെല്ലാം നേട്ടത്തിലാണ്.

മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍, എനര്‍ജി സൂചികകള്‍ ഒരു ശതമാനത്തോളം ഉയര്‍ന്നു. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം റെക്കോഡ് ഉയരമായ 25,838ഉം 29,065ഉം പിന്നിട്ടു.

 

Top