മുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,900നരികെയെത്തി. സെന്‍സെക്‌സ് 130 പോയന്റ് ഉയര്‍ന്ന് 53,055ലും നിഫ്റ്റി 39 പോയന്റ് നേട്ടത്തില്‍ 15,899ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഒഎന്‍ജിസി, സിപ്ല, ഗ്രാസിം, ഡിവീസ് ലാബ്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി, അദാനി പോര്‍ട്‌സ്, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, നെസ് ലെ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
എച്ച്ഡിഎഫ്‌സി ലൈഫ്, ടൈറ്റാന്‍ കമ്പനി, ടിസിഎസ്, കോള്‍ ഇന്ത്യ, എല്‍ആന്‍ഡ്ടി, ഭാരതി എയര്‍ടെല്‍, ഐഒസി, മാരുതി സുസുകി, അള്‍ട്രടെക് സിമെന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. 1.8ശതമാനം നേട്ടത്തോടെ നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചികയാണ് മുന്നില്‍. നാല്‍കോ, ഫ്യൂച്ചര്‍ ലൈഫ് സ്‌റ്റൈല്‍, സീ മീഡിയ ഉള്‍പ്പടെ 300 കമ്പനികളാണ് പാദഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.