മുംബൈ: ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 237 പോയന്റ് നേട്ടത്തില്‍ 52,609ലും നിഫ്റ്റി 78 പോയന്റ് ഉയര്‍ന്ന് 15,750 നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്.
ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയാണ് പ്രധാനമായും നേട്ടത്തില്‍. ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
നിഫ്റ്റി റിയാല്‍റ്റി സൂചികയാണ് നേട്ടത്തില്‍ മുന്നില്‍. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.35ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.65ശതമാനവും നേട്ടത്തിലാണ്. മൈന്‍ഡ് ട്രീ, ടാറ്റ മെറ്റാലിക്‌സ്, ഡെക്കാന്‍ ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.