മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 162.45 പോയന്റ് ഉയര്‍ന്ന് 39,142.30ലും നിഫ്റ്റി 62.90 പോയന്റ് നേട്ടത്തില്‍ 11,579ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1213 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 617 ഓഹരികള്‍ നഷ്ടത്തിലുമാണ്. 103 ഓഹരികള്‍ക്ക് മാറ്റമില്ല.
സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ടൈറ്റാന്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
നെസ് ലെ, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഒരു ശതമാനത്തോളം നേട്ടത്തിലാണ്.