മുംബൈ: അനുകൂലമല്ലാത്ത ആഗോള സാഹചര്യങ്ങളെ തുടര്‍ന്ന് സൂചികകളില്‍ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 72.08 പോയന്റ് താഴ്ന്ന് 59,277.24ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തില്‍ 17,668ലുമാണ് വ്യാപാരം നടക്കുന്നത്.
വാള്‍സ്ട്രീറ്റിലെ തകര്‍ച്ചയെ തുടര്‍ന്നാണ് സൂചികകള്‍ നഷ്ടത്തിലായത്. പവര്‍ഗ്രിഡ്, ആക്‌സിസ്ബാങ്ക്, ടാറ്റാസ്റ്റീല്‍, എംആന്‍ഡ്എം, സണ്‍ഫാര്‍മ, കൊട്ടക് ബാങ്ക്, ബജാജ് ഫിനാന്‍സ്, ടിസിഎസ്, ബജാജ് ഫിന്‍സര്‍വ്, ടൈറ്റാന്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, മാരുതി, ഏഷ്യന്‍ പെയിന്റ്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ സൂചികകള്‍ ഒരു ശതമാനത്തോളം ഉയര്‍ന്നു.
ഫാര്‍മ, പൊതുമേഖല ബാങ്ക്, ഐടി ഓഹരികളിലും നിക്ഷേപ താല്‍പ്പര്യം പ്രകടമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേട്ടത്തിലാണ്. നാല് ദിവസത്തെ തുടര്‍ച്ചയായുള്ള നഷ്ടത്തിന് വിരാമമിട്ട് ഇന്നലെ വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.