മുംബൈ: ഓഹരി സൂചികകളില്‍ കാര്യമായ നേട്ടമില്ലാതെ തുടക്കം. സെന്‍സെക്‌സ് 3 പോയന്റ് ഉയര്‍ന്ന് 55,947ലും നിഫ്റ്റി 2 പോയന്റ് നേട്ടത്തില്‍ 16,637ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിന്‍സര്‍വ്, റിലയന്‍സ്, എച്ച്‌സിഎല്‍ ടെക്, നെസ് ലെ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ബിഎസ്ഇ മിഡ്ക്യാപ് 0.52ശതമാനവും സ്‌മോള്‍ക്യാപ് 0.39ശതമാനവും നേട്ടത്തിലാണ്
ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ഐടിസി, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
മികച്ച മൂല്യനിര്‍ണയവും അതോടൊപ്പം കോവിഡിന്റെ അനിശ്ചിതത്വവുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നില്‍. റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടലാണ് അനിശ്ചിതത്വത്തിനിടയിലും വിപണിക്ക് കരുത്താകുന്നത്.