ഓഹരി സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം. സെന്‍സെക്‌സ് 57 പോയന്റ് താഴ്ന്ന് 52,803ലും നിഫ്റ്റി 22 പോയന്റ് നഷ്ടത്തില്‍ 15,796ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്.

ഒഎന്‍ജിസി, ടൈറ്റാന്‍ കമ്പനി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌സിഎല്‍ടെക്, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ഏഷ്യന്‍ പെയിന്റ്‌സ്, യുപിഎല്‍, എച്ച്ഡിഎഫ്‌സി, ബജാജ് ഫിന്‍സര്‍വ്, ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുകി, അദാനി പോര്‍ട്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. നിഫ്റ്റി റിയാല്‍റ്റി സൂചിക ഒഴികെയുള്ളവ നഷ്ടത്തിലാണ്. ഓട്ടോ സൂചികയാണ് നഷ്ടത്തില്‍ മുന്നില്‍. ഇന്‍ഫോസിസിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തെ പ്രവര്‍ത്തനഫലം ബുധനാഴ്ച പുറത്തുവിടും.

 

Top