സെന്‍സെക്‌സ് 269 പോയന്റ് നഷ്ടത്തില്‍ ഓഹരിസൂചികയില്‍ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.

സെന്‍സെക്‌സ് 269 പോയന്റ് നഷ്ടത്തില്‍ 31652ലും നിഫ്റ്റി 92 പോയന്റ് താഴ്ന്ന് 9872 ലുമാണ് വ്യാപാരം ഇന്ന് നടക്കുന്നത്.

ബിഎസ്ഇയിലെ 254 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ 1554 ഓഹരികള്‍ നഷ്ടത്തിലുമായി.

പവര്‍ഗ്രിഡ് കോര്‍പറേഷന്‍, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എന്‍ടിപിസി, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ലുപിന്‍, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, മാരുതി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്‌.

Top