ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: ഏഷ്യന്‍ സൂചികകളിലെ നഷ്ടം രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 32 പോയന്റ് താഴ്ന്ന് 52,740ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തില്‍ 15,860ലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റി സെക്ടറല്‍ സൂചികകളില്‍ എഫ്എംസിജി സൂചിക 0.35ശതമാനം ഉയര്‍ന്നു. ബാങ്ക് സൂചികയാകട്ടെ 0.3ശതമാനം താഴ്ന്നുമാണ് വ്യാപാരം നടക്കുന്നത്.

ഒഎന്‍ജിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിന്‍സര്‍വ്, അള്‍ട്രടെക് സിമെന്റ്, ഐടിസി, എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.

നെസ് ലെ, ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡ്ടി, എസ്ബിഐ, മാരുതി, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

റെയ്റ്റസ്, സിഇഎസ് സി, വെല്‍സ്പണ്‍ എന്റര്‍പ്രൈസസ്, ഡിഐസി ഇന്ത്യ തുടങ്ങി 32 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

 

Top