വരവിന് മുമ്പ് ബുക്കിംഗ് ആരംഭിച്ച് ഡാറ്റ്‌സന്‍ റെഡി-ഗോ 1.0L

രവിന് മുന്നോടിയായി തന്നെ ഡാറ്റ്‌സന്‍ റെഡി-ഗോ 1.0L ന്റെ ബുക്കിംഗ് ആരംഭിച്ചു.

റെനോ ക്വിഡ് ഒരുങ്ങിയ സമാന പ്ലാറ്റ്‌ഫോമിലാണ് റെഡി-ഗോ 1.0L ഉം എത്തുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ, ത്രീസിലിണ്ടര്‍ 1.0 ലിറ്റര്‍ എഞ്ചിനാണ് പുതിയ റെഡി-ഗോ യുടെ കരുത്ത്.

67 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഡാറ്റ്‌സന്‍ ബന്ധപ്പെടുത്തിയിരിക്കുന്നത്.

ഇന്റലിജന്റ് സ്പാര്‍ക്ക് ഓട്ടോമേറ്റഡ് ടെക്‌നോളജിയിലാണ് (iSAT) പുതിയ റെഡി-ഗോ എഞ്ചിന്‍ വന്നെത്തുന്നതെന്ന് ഡാറ്റ്‌സന്‍ വ്യക്തമാക്കുന്നു.

iSAT ടെക്‌നോളജിയുടെ പശ്ചാത്തലത്തില്‍ പ്രതി ലിറ്ററില്‍ 22.04 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് റെഡി-ഗോ 1.0L കാഴ്ചവെക്കുന്നത്.

T(o), ട എന്നീ ടോപ് വേരിയന്റുകളില്‍ മാത്രമാണ് പുതിയ 1.0 ലിറ്റര്‍ എഞ്ചിനെ ഡാറ്റ്‌സന്‍ ലഭ്യമാക്കുന്നത്. കീലെസ് എന്‍ട്രി, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഓള്‍ബ്ലാക് ഇന്റീരിയര്‍ എന്നിങ്ങനെയാണ് ഇരു വേരിയന്റുകളിലെയും ഫീച്ചറുകള്‍.

ഇന്ത്യന്‍ വിപണിയില്‍ നിന്നും മികച്ച പ്രതികരണമാണ് ഡാറ്റ്‌സന്‍ റെഡി-ഗോയ്ക്ക് ലഭിച്ച് വരുന്നത്. പുതിയ വേരിയന്റുകള്‍ വിപണിയില്‍ തരംഗം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ഡാറ്റസനും.

എന്തായാലും പുതിയ 1.0 ലിറ്റര്‍ എഞ്ചിനുമായുള്ള റെഡി-ഗോയുടെ പുതിയ വരവ് റെനോ ക്വിഡ്, മാരുതി സുസൂക്കി ആള്‍ട്ടോ മോഡലുകള്‍ക്ക് കനത്ത ഭീഷണി ഉയര്‍ത്തും എന്നതിലും യാതൊരു സംശയവുമില്ല.

3.75 ലക്ഷം രൂപ മുതല്‍ 4 ലക്ഷം രൂപ വരെ പ്രൈസ് ടാഗിലാകും റെഡി-ഗോ 1.0ഘ വേരിയന്റുകളെ ഡാറ്റ്‌സന്‍ അവതരിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂലായ് 26 നാകും 1.0 ലിറ്റര്‍ വേരിയന്റുകളെ ഡാറ്റ്‌സന്‍ അവതരിപ്പിക്കുക. 10000 രൂപ മുന്‍കൂര്‍ പണം അടച്ച് റെഡി-ഗോ 1.0L നെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.

നിസാന്‍, ഡാറ്റ്‌സന്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ റെഡി-ഗോ 1.0L ന്റെ ബുക്കിംഗ് ഉപഭോക്താക്കള്‍ക്ക് നേടാം.

Top