starting sensex 174 points

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 174 പോയന്റ് നേട്ടത്തില്‍ 24,892ലും നിഫ്റ്റി 51 പോയന്റ് ഉയര്‍ന്ന് 7561ലുമെത്തി.

598 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 110 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്‌സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ഭേല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

രൂപയുടെ മൂല്യത്തില്‍ അഞ്ച് പൈസയുടെ നേട്ടമുണ്ടായി. 66.99ആണ് ഡോളറിനെതിരെ രൂപയുടെ മൂല്യം.

Top