തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23ന് തുടങ്ങും. ബജറ്റ് അവതരണവും വോട്ട് ഓണ്‍ അക്കൌണ്ട് പാസ്സാക്കലുമാണ് മുഖ്യ അജണ്ട.
മാര്‍ച്ച് മൂന്നിന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കും. പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റാണിത്.
മാര്‍ച്ച് 15 വരെ ബജറ്റ് സമ്മേളനം നീണ്ടുനില്‍ക്കും. ഏപ്രില്‍ 17ന് വീണ്ടും ചേരുന്ന സമ്മേളനം മെയ് 24ന് പിരിയും.