സംസ്ഥാന ബജറ്റ് നാളെ

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. കോവിഡ് പ്രതിസന്ധിയിൽ ആശ്വാസനടപടികൾ തുടരുമെന്ന സൂചന ഇടത് സർക്കാർ നൽകുമ്പോഴും ഭീമമായ സാമ്പത്തിക ബാധ്യതയിലേക്കാണ് ഖജനാവ് കൂപ്പു കുത്തുന്നത്. തൊഴിലില്ലായ്മ, കോവിഡ് പ്രതിരോധം, ക്ഷേമപദ്ധതികൾ എന്നിവയിലൂന്നിയുള്ള പ്രഖ്യാപനങ്ങൾക്കാണ് അവസാന ബജറ്റിൽ സാധ്യതയേറുന്നത്.

വീട്ടമ്മമാർക്ക് വരുമാനം എത്തിക്കുന്ന പദ്ധതിയാണ് ഹൈലൈറ്റ് എന്ന് തോമസ് ഐസക്ക് പറയുന്നു. എന്നാൽ പദ്ധതിയെന്ത് എന്നതിൽ ഇപ്പോഴും അവ്യക്തത. കൊവിഡ് മുക്തി വരെ താത്കാലികമായ ക്ഷേമ പ്രവർത്തനം തുടരുമെന്ന് പറയുമ്പോൾ ഈ സർക്കാർ ഇറങ്ങും വരെ സൗജന്യകിറ്റ് ഉറപ്പിക്കാം. എത്രപണം ചെലവഴിച്ചാലും കോവിഡ് വാക്സിൻ സൗജന്യമായി തന്നെ നൽകുമെന്നാണ് സർക്കാറിന്‍റെ ഉറപ്പ്.

Top