ന്യൂഡല്‍ഹി: സംസ്ഥാനത്ത് പാചകവാതകവില വര്‍ധിച്ചു. സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന്റെ വില 30 രൂപ ഉയര്‍ന്ന് 812.50 രൂപ ആയി. വാണിജ്യ സിലിണ്ടറുകള്‍ക്ക് 47.50 രൂപ കൂടി 1410.50 രൂപയായി. അഞ്ച് കിലോ സിലിണ്ടറുകള്‍ക്ക് 15 രൂപ കൂടി 394 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് ഡീസല്‍ വിലയും, പെട്രോള്‍ വിലയും വര്‍ധിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതാണു ഇന്ധനവില വര്‍ധിപ്പിക്കാന്‍ കാരണമായത്. പ്രളയകെടുതിയില്‍ നിന്ന് കരകയറാന്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് പാചകവാതകവില കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരളത്തെ വില വര്‍ധനയില്‍ നിന്ന് തല്‍ക്കാലത്തേക്കെങ്കിലും ഒഴിവാക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.