കെ.കെ ശിവരാമന് പരസ്യ താക്കീത് നല്‍കാന്‍ സംസ്ഥാന കൗണ്‍സില്‍

തിരുവനന്തപുരം: ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരെ അച്ചടക്ക നടപടിക്ക് സിപിഐ. പരസ്യ താക്കീത് നല്‍കാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. ജനയുഗം ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചു എന്ന പരാമര്‍ശത്തിലാണ് നടപടി.

ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു കെ.കെ ശിവരാമന്റെ വിമര്‍ശനം. ശിവരാമന്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടി നല്‍കാന്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. മറുപടി തൃപ്തിയാകാത്ത സാഹചര്യത്തിലാണ് പരസ്യശാസന നല്‍കാന്‍ തീരുമാനിച്ചത്.

Top