തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത മൂന്നു ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ക്ഷാമബത്ത 12 ശതമാനമായി.
2016 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്ല്യത്തോടെയാണ് അനുവദിച്ചത്. ജനുവരിയിലെ ശമ്പളത്തില്‍ ക്ഷാമബത്ത നല്‍കും.
കുടിശിക പി.എഫില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാരുടെ ക്ഷാമബത്താകുടിശിക പണമായി നല്‍കും. ഇതോടെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്താനിരക്ക് 12 ശതമാനം ആകും.
ഇതുമൂലം സര്‍ക്കാരിന് പ്രതിമാസം 86.07 കോടി രുപയുടെയും പ്രതിവര്‍ഷം 1032.84 കോടി രൂപയുടെയും അധികബാദ്ധ്യത ഉണ്ടാകുമെന്നും ധനവകുപ്പ് അറിയിച്ചു.