ഈ മാസം 25 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍

കൊച്ചി: വോട്ടര്‍ പട്ടികയില്‍ ഈ മാസം 25 വരെ പേരു ചേര്‍ക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 1-1-2019 ല്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാമെന്നും ടിക്കാറാം മീണ അറിയിച്ചു.

വൈകി കിട്ടുന്ന അപേക്ഷകളിലുള്ള പരിശോധനാ നടപടികള്‍ വൈകാനിടയുണ്ട്. ഇത് കണക്കിലെടുത്ത് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്ന സാഹചര്യം ഒഴിവാക്കാനാണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി 25 ആയി നിജപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈനായും പേര് രജിസ്റ്റര്‍ ചെയ്യാം. ഇത്തവണ പുതുതായി 4.5 ലക്ഷം പേര് അപേക്ഷിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്ന ഏപ്രില്‍ എട്ടു വരെ പേരു ചേര്‍ക്കാമെന്നാണ് തീരുമാനം.

വാട്ടര്‍ പട്ടികയില്‍ പേര് വിട്ടുപോയാല്‍ 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ നമ്പര്‍ 1800-425-1965 ആണ്.www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം.

Top