53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപ്പിച്ചു.ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലിയോടെ തുടക്കം അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു നിമിഷത്തെ മൗന പ്രാര്‍ഥനയോടെ വാര്‍ത്താസമ്മേളനത്തിന് തുടക്കം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് മലയാള സിനിമയിലെ മികവുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.സജി ചെറിയാനൊപ്പം ഗൗതം ഘോഷ്, രഞ്ജിത്ത്, മധുസൂദനന്‍, നേമം പുഷ്പരാജ്, പ്രേം കുമാര്‍, യുവരാജ്, ജെന്‍സി ഗ്രിഗറി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
154 ചിത്രങ്ങളില്‍ നിന്ന് അവസാന റൗണ്ടിലെത്തിയ മുപ്പതില്‍ നിന്നാണ് പുരസ്‌കാരങ്ങള്‍. 2021 ല്‍ 142ഉം കോവിഡ് ബാധിച്ച 2020 ല്‍ 80 ചിത്രങ്ങളുമായിരുന്നു മത്സരത്തിനെത്തിയത്. പ്രാഥമിക ജൂറി കണ്ട ശേഷം 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറി പരിഗണിച്ചത്.
മികച്ച നടന്‍
മമ്മൂട്ടി (നന്‍പകല്‍ നേരത്ത് മയക്കം)
മികച്ച നടി
വിന്‍സി അലോഷ്യസ് (രേഖ)
അഭിനയം (പ്രത്യേക ജൂറി പരാമര്‍ശം)
കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ (അപ്പന്‍)
മികച്ച ചിത്രം
നന്‍പകല്‍ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി)
മികച്ച രണ്ടാമത്തെ ചിത്രം
അടിത്തട്ട് (സംവിധാനം ജിജോ ആന്റണി)
സംവിധായകന്‍
മഹേഷ് നാരായണന്‍ (അറിയിപ്പ്)
സ്വഭാവ നടന്‍
പി പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)
സ്വഭാവ നടി
ദേവി വര്‍മ്മ (സൌദി വെള്ളയ്ക്ക)
മികച്ച ലേഖനം
പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്)
മികച്ച ഗ്രന്ഥം
സിനിമയുടെ ഭാവനാദേശങ്ങള്‍ (സി എസ് വെങ്കടേശ്വരന്‍)
കുട്ടികളുടെ ചിത്രം
പല്ലൊട്ടി: നയന്റീസ് കിഡ്‌സ്. നിര്‍മ്മാണം സാജിദ് യഹിയ, സംവിധാനം ജിതിന്‍ രാജ്
വിഎഫ്എക്‌സ്
അനീഷ് ടി, സുമേഷ് ഗോപാല്‍ (വഴക്ക്)
സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം
ശ്രുതി ശരണ്യം ( ചിത്രം: ബി 32 മുതല്‍ 44 വരെ)
സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം
ബിശ്വജിത്ത് എസ് ( ഇരവരമ്പ്) , രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)
ജനപ്രീതിയും കലാമേന്മയും
ന്നാ താന്‍ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍)
നവാഗത സംവിധായകന്‍
ഇലവീഴാപൂഞ്ചിറ (ഷാഹി കബീര്‍)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍)
ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍)
പൌളി വല്‍സന്‍ (സൌബി വെള്ളയ്ക്ക)
നൃത്തസംവിധാനം
ഷോബി പോള്‍ രാജ് (തല്ലുമാല)
വസ്ത്രാലങ്കാരം
മഞ്ജുഷ രാധാകൃഷ്ണന്‍ (സൌദി വെള്ളയ്ക്ക)
പിന്നണി ഗായകന്‍
കപില്‍ കപിലന്‍ (കനവേ, പല്ലൊട്ടി നയന്റീസ് കിഡ്‌സ്)
പിന്നണി ഗായിക
മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, പത്തൊമ്പതാം നൂറ്റാണ്ട്)
എഡിറ്റിംഗ്
നിഷാദ് യൂസഫ് (തല്ലുമാല)
കലാസംവിധാനം
ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്)
സിങ്ക് സൌണ്ട്
വൈശാഖ് വിവി (അറിയിപ്പ്)
ശബ്ദമിശ്രണം
വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്)
ശബ്ദരൂപകല്‍പ്പന
അജയന്‍ അടാട്ട് (ഇലവീഴാപൂഞ്ചിറ)
പശ്ചാത്തല സംഗീതം
ഡോണ്‍ വിന്‍സെന്റ് (ന്നാ താന്‍ കേസ് കൊട്)
ഗാനരചയിതാവ്
റഫീഖ് അഹമ്മദ് (തിരമാലയാണ് നീ.., വിഡ്ഢികളുടെ മാഷ്)
സംഗീത സംവിധാനം
എം ജയചന്ദ്രന്‍ (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ)
ബാലതാരം (ആണ്‍)
മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90’സ് കിഡ്‌സ്)
ബാലതാരം (പെണ്‍)
തന്മയ സോള്‍ (വഴക്ക്)
കഥാകൃത്ത്
കമല്‍ കെ എം (പട)
ഛായാഗ്രഹണം
മനേഷ് മാധവന്‍ (ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെല്‍വരാജ് (വഴക്ക്)
തിരക്കഥാകൃത്ത്
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്)