തിരുവനന്തപുരം: വിമര്‍ശകരുടെ വായടപ്പിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാര സമര്‍പ്പണച്ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ മേഖലകളിലായി അംഗീകാരം നേടിയ 43 പേര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം സമ്മാനിക്കും.
മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് നിരവധിപ്പേര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും ഏശാതെ നൂറുകണക്കിനു പേരാണു ചടങ്ങില്‍ പങ്കെടുക്കുന്നത്.