കൊച്ചി: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി. കമറുദീന്‍ എംഎല്‍എ മുഖ്യസൂത്രധാരനെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തന്റെ രാഷ്ട്രിയ സ്വാധീനം എംഎല്‍എ തട്ടിപ്പിന് ഉപയോഗിച്ചെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍ രേഖകളില്‍ മാത്രമാണ് താന്‍ ജ്വല്ലറി ചെയര്‍മാനെന്നും തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും കമറുദീന്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ വ്യാഴാഴ്ച വിധി പറയും. അതേസമയം, കമറുദീന്‍ എംഎല്‍എയുടെ കസ്റ്റഡി കാലാവധി നീട്ടാന്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടും.