തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും ചെങ്ങന്നൂരില്‍ നടക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കര്‍ണാടകയില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകം രാജ്യത്തിന് അപമാനമാണ്. ഇതിന് ബി.ജെ.പിയും മോദിയും കനത്ത വില നല്‍കേണ്ടി വരുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിയമ വശങ്ങള്‍ പരിശോധിക്കാതെ എടുത്ത് ചാടിയതിന്റെ നാണക്കേട് സര്‍ക്കാരിന് എന്നും നില നില്‍ക്കും.
എന്ത് വന്നാലും നിയമപരമായി നേരിടും. തിരിച്ചടികള്‍ ഒരു പ്രശ്‌നമല്ലെങ്കില്‍ സര്‍ക്കാരിന് ഏത് തീരുമാനവും എടുക്കാം. ജുഡീഷ്യറിയില്‍ വിശ്വാസം ഉണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച് ആത്മവിശ്വാസവുമുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.